അന്തിക്കാട്: മൂന്നര പവന് സ്വര്‍ണ്ണാഭരണങ്ങളും 13000 രൂപയും കവര്‍ന്ന ഹോംനഴ്സും സ്വര്‍ണ്ണ പ്പണിക്കാരനായ കാമുകനും അന്തിക്കാട് പോലീസിന്റെ പിടിയിലായി. പുത്തന്‍പീടിക, വളളൂര്‍ സ്വദേശിനി വാലത്ത് പ്രമീള (30)യേയും കൂട്ടാളി തളിക്കുളം സ്വദേശിചിറ്റിലേടത്ത് ചന്ദ്രന് മകന് ബിജീഷി (29) നേയുമാണ് അന്തിക്കാട് എസ് ഐ ഇആര്‍ ബൈജുവും എഎസ്ഐ വിന്‍സെന്റ് ഇഗ്നേഷ്യസും ചേര്‍ന്ന് പിടികൂടിയത്.പരാതി ലഭിച്ച മൂന്നരപ്പവന്‍ കൂടാതെ മൊത്തം ആറു പവന് ആഭരണങ്ങള്‍ പ്രതികളില്‍ നിന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കൂട്ടുപ്രതി , സ്വര്‍ണ്ണപ്പണിക്കാരനായ ബിജീഷ് പൂച്ചണ്ണിപ്പാടത്തെ ഒരു സേഠിന് ആഭരണങ്ങള്‍ 45000 രൂപയ്ക്ക് വില്പന നടത്തിയതായി പറയുന്നു. ആഗസ്ത് ആദ്യവാരത്തിലാണ് പ്രതിയായ ഹോംനഴ്സ് പ്രമീള പരാതിക്കാരനായ അന്തിക്കാട് മാങ്ങാട്ടുകര ആലുക്കല്‍ ബിനീഷിന്റെ അമ്മയെ പരിചരിക്കാനായി എത്തിയത്. കുടുംബസമേതം ഗുരുവായൂര്‍ പോയി വന്നപ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാലയും 13000 രൂപയും കളവു പോയതായി ബിനീഷ് കണ്ടെത്തി.പോലീസില്‍ പരാതിപ്പെട്ടതനുസരിച്ച് പ്രമീളയെചോദ്യം ചെയ്തുവെങ്കിലും കളവു നടന്ന ദിവസം അവര്‍ അവധിയിലായിരുന്നു എന്നാണ് മൊഴി കൊടുത്തത്.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കളവ് നടത്തിയത് പ്രതിയായ പ്രമീള തന്നെയെന്ന് സംശയിക്കാനായത്. ഇക്കാലമത്രയും, കളവു നടന്ന മാങ്ങാട്ടുകരയിലെ ബിനീഷിന്റെ വീട്ടില്‍ തന്നെ ജോലി ചെയ്തിരുന്ന പ്രതി പോലീസ് മുമ്പാകെ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ,പ്രതിയുടെ മൊഴി പ്രകാരം കൂട്ടുപ്രതിയും കാമുകനുമായ തളിക്കുളം തമ്പാന് കടവ് സ്വദേശി ബിജീഷിനെ ചേര്‍പ്പില്‍ നിന്ന് പോലീസ് പിടികൂടി.ഇരുവരേയും കോടതി റിമാന്റ് ചെയ്തു.അയ്യന്തോള്‍,മനക്കൊടി, അന്തിക്കാട് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ പ്രമീള ഹോം നഴ്സായി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: