കൊച്ചി: ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാധനം സ്കോളര്‍ഷിപ്പ് പദ്ധതി ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി ഇന്ന് രാവിലെ 11.45ന് സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ പി. സദാശിവം അദ്ധ്യക്ഷത വഹിക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മറ്റ് ക്ഷണിതാക്കളും 10.30ന് മുമ്പ് ഹാളില്‍ പ്രവേശിക്കണം. 9.30 മുതല്‍ ഹാളിലേക്ക് പ്രവേശനമുണ്ടാകും. സുരക്ഷാകാരണങ്ങളാല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് അറിയിച്ചു. തിരുവനന്തപുരത്തു നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 11.20ന് നാവിക വിമാനത്താവളത്തിലിറങ്ങുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗമാണ് സെന്റ് തെരേസാസ് കോളേജിലെത്തുക. പരിപാടിക്കു ശേഷം 12.30ന് കോളേജില്‍ നിന്നും മടങ്ങുന്ന അദ്ദേഹം 12.50ന് നാവികവിമാനത്താവളത്തിലെത്തും. 12.55ന് ദല്‍ഹിയിലേക്ക് യാത്ര തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: