പത്തനംതിട്ട: കെ.എം.മാണിയെ എല്‍ഡിഎഫില്‍ എടുക്കാനുള്ള ഏത് തീരുമാനത്തെയും എഐവൈഎഫ് ചെറുക്കുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന് എം എല്‍ എ പറഞ്ഞു. എഐവൈഎഫ് പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫിന് ഭരണം ലഭിച്ചെന്ന് കരുതി എഐവൈഎഫിന്റെ അഭിപ്രായത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എല്‍ഡിഎഫില്‍ എടുക്കാനുള്ള ഏത് തീരുമാനത്തെയും എഐവൈഎഫ് ചെറുക്കും. കുറെ എംഎല്‍എമാര്‍ കൂടെയുണ്ടെന്ന കാരണത്താല്‍ മുന്നണികളോട് വിലപേശല്‍ നടത്തിക്കൊണ്ടിരുന്ന മാണിക്ക് ഏത് മുന്നണിയിലേക്കെന്നല്ല, ഏത് ജയിലിലേക്ക് പോകാമെന്ന തീരുമാനമാനമാണ് ഇനി എടുക്കാനുള്ളത ആതിരപ്പിള്ളി വിഷയത്തിലും എഐവൈഎഫിന് മുന്‍ അഭിപ്രായം തന്നെയാണുള്ളത്. ഒരു കാരണവശാലും ആ പദ്ധതി നടപ്പിലാക്കരുതെന്ന് തന്നെയാണ് എഐവൈഎഫിന്റെ തീരുമാനം.
ചാലക്കുടി പുഴയെ ഇല്ലാതാക്കി വൈവിധ്യമാര്‍ന്ന ജീവികളെയും ജൈവസമ്പത്തുക്കളെയും നശിപ്പിക്കാന്‍ പാടില്ല. ആദിവാസി വിഭാഗങ്ങളുടെ ജീവതത്തെ തകര്‍ക്കുന്ന പദ്ധതി കൂടിയാണ് ആതിരപ്പള്ളിയെന്നും കെ രാജന് പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, ജില്ലാ സെക്രട്ടറി എ പി ജയന്, കുറുമ്പകര രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ആര് ജയന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: