കല്‍പ്പറ്റ : മീനങ്ങാടി സെന്റ് മേരീസ് സൂനോറ യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് സുവിശേഷധാരയും സംഗീത വിരുന്നും പരിശുദ്ധ ദൈവമാതാവിന്റെ സൂനോറോ ദേവാലയത്തില്‍ സ്ഥാപിച്ചതിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും നടത്തും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ വിപുലമായ പരിപാടികളാണ് നടത്തുന്നത്. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ഥനയും സുവിശേഷയോഗവും ഉണ്ടായിരിക്കും. കോര്‍ എപ്പിസ്കോപ്പമാരും വൈദികരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുവിശേഷകരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സ്വീറ്റ് മെലഡീസ് റാക്കാട് നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. പ്രധാന തിരുന്നാള്‍ ദിവസമായ എട്ടിന് ബോധവത്കരണ ക്ലാസും യുവജനസംഗമവും നടത്തും. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് സംഗമം ഉദ്ഘാടനം ചെയ്യും. വിശുദ്ധ കുര്‍ബാനക്ക് ശേഷം നടത്തുന്ന പൊതുസമ്മേളനത്തില്‍ വച്ച് രണ്ട് നിര്‍ധനര്‍ക്ക് ഈ വര്‍ഷം നിര്‍മ്മിച്ച് നല്കുന്ന വീടുകളുടെ താക്കോല്‍ദാനവും കാന്‍സര്‍ രോഗികള്‍ക്കും വിവിധ സഹായ വിതരണവും ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന് നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ മീനങ്ങാടി സെന്റ്മേരീസ് സൂനോറ യാക്കോബായ സുറിയാനിപള്ളി വികാരി ഫാ.ജേക്കബ് തോമസ് തണങ്ങുംപതിക്കല്‍. കെ. എം.കുര്യാക്കോസ്, കെ.എം.ഐസക് കോലഞ്ചേരി, ബേസില്‍ ജോര്ജ്തുരുത്തുമ്മേല്, പി.എം.മാത്യു പാറേക്കര എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: