മാനന്തവാടി : കോഴിക്കോട് നടക്കുന്ന ബിജെപി നാഷണല്‍ കൗണ്‍സിലിന്റെ മുന്നോ ടിയായി മാനന്തവാടി യില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ല ആശുപത്രിയില്‍ രക്തദാനവും ജില്ലാ ആശുപത്രി പരിസരം ശുചീകരിക്കുകയും ചെയ്തു. രക്തദാന പരിപാടി യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം.സി ഉദ്ഘാടനം ചെയ്തു. ശുചീകരണം ജില്ല ആശുപത്രി സൂപ്രണ്ട് രവിശങ്കര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജിതിന് ഭാനു, ഉദിഷ എ.പി, ധനില്‍ കുമാര്‍, സുനിത, ശ്യാംകുമാര്‍, മനോജ് എ.എ, ശ്രീലത ബാബു, അബ്ദുള്‍ സത്താര്‍, വിപിത ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: