കല്‍പ്പറ്റ : സസ്യജനുസ്സുകളുടെയും കര്‍ഷകരുടെ അവകാശങ്ങളുടേയും സംരക്ഷണ അതോറിറ്റി ഏര്‍പ്പെടുത്തിയ ജനിതക സംരക്ഷണ പുരസ്കാരം ചെറുവയല്‍ രാമന് കേന്ദ്രകൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങില്‍ നിന്നും ഏറ്റുവാങ്ങി. 2001 ല്‍ പാസ്സാക്കിയ കര്‍ഷകരുടെ അവകാശങ്ങളെ സംബ്ധിച്ച് നിയമത്തിന്റെ പരിധിയിലാണ് 2007 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജനിതക സംരക്ഷണ പുരസ്കാരം നല്‍കിവരുന്നത്. രാമന്റെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ളസാങ്കേതീക സഹായം നല്‍കിയത് എംഎസ് സ്വാമിനാഥന് ഗവേഷണ നിലയവും കേരളകാര്‍ഷിക സര്‍വ്വകലാശാലയുമാണ്.
പാരമ്പര്യമായി ലഭിച്ച അഞ്ച് ഏക്കര്‍ വയലില്‍ 45 ഇനം നെല്‍ വിത്തുകളാണ് രാമന് കൃഷി ചെയ്തുസംരക്ഷിച്ചു വരുന്നത്. നെല്‍ വിത്തുകള്‍ കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തില്‍ സംരക്ഷിച്ചുവരുന്നു.
നിരവധി വിദ്യാര്‍ത്ഥികളും ഗവേഷകരും കര്‍ഷകരും നിത്യേന ഈ പുരയിടം സന്ദര്‍ശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു.
രാമന് കൃഷിക്കുപുറമെ നല്ലൊരു പരിസ്ഥിതി പ്രവര്ത്തകന് കൂടിയാണ്. 2011ല്‍ ഹൈദരാബാദില്‍വച്ചുനടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതി നൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തില്‍ കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ചത് രാമനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: