കാഞ്ഞങ്ങാട്: ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം മടിക്കൈ ഏച്ചിക്കാനം കൊരവില്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന വയനാട്ടു കുലവന് തെയ്യംകെട്ട് മഹോത്സവത്തിന് ആഘോഷ കമ്മറ്റി രൂപീകരിച്ചു. ഇതോടനുബന്ധിച്ചു നടന്ന ഭക്തജന സംഗമം കെ.കുഞ്ഞിരാമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊരവില്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പ്രസിഡന്റ് എ.സി.വിജയന് നായര്‍ അധ്യക്ഷത വഹിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്, മടിക്കൈ കമ്മാരന്, ഉത്തര മലബാര്‍ തിയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.രാജന് പെരിയ, മഞ്ഞടുക്കം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്രം ട്രസ്റ്റി കാട്ടൂര്‍ തമ്പാന് നായര്‍, നാരായണന് കൊളത്തൂര്‍, രാജന് മടത്തിനാട്ട്, പി.ദാമോദരപ്പണിക്കര്‍, കണ്ണന്‍കുഞ്ഞി, പി.ദാമോദരപ്പണിക്കര്‍, കണ്ണന്‍കുഞ്ഞി, ഇ.കൃഷ്ണന്, അനില്‍ നീരളി, നാരായണന് ബാരാന്തോട് എന്നിവര്‍ സംസാരിച്ചു. 2017 മാര്‍ച്ച് ഏഴു മുതല്‍ ഒമ്പതു വരെയാണു തെയ്യം കെട്ട് ഉത്സവം നടക്കുന്നത്. കൂവം അളക്കല്‍ ചടങ്ങ് ഫെബ്രുവരി ഒമ്പതിനും കലവറ നിറയ്ക്കല്‍ മാര്‍ച്ച് അഞ്ചിനും നടക്കും.
ആഘോഷ കമ്മറ്റി ഭാരവാഹികള്‍: മടിക്കൈ കമ്മാരന് (ചെയര്മാന്), സി.രാജന് പെരിയ, അനില്‍ നീരളി, പി.ദാമോദരപ്പണിക്കര്‍, രാജന് മടത്തിനാട്ട് (വര്‍ക്കിങ് ചെയര്മാന്മാര്), എ.സി.വിജയന് നായര്‍, ബി. നാരായണന് ബാരാന്തോട്, ഇ.കൃഷ്ണന്, സുകുമാരന്‍ കാണോത്ത് (ജനറല്‍ കണ്‍വീനര്‍മാര്‍), എ.സി. ധനഞ്ജയന് നമ്പ്യാര്‍ (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: