കോഴിക്കോട്: പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക നാല് ഗഡുക്കളായി അനുവദിക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് ഒറ്റത്തവണയായി ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മിനിമം പെന്‍ഷന്റെ പകുതി തുക ഉത്സവബത്തയായി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയാണ് ലഭിക്കാനുള്ളത്. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. നിലവിളക്ക് ഒഴിവാക്കണമെന്ന് പറയുന്നത് സംസ്‌കാരത്തെ തിരസ്‌കരിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കറുത്തേടത്ത് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, എന്‍ജിഒ സംഘ് സംസ്ഥാന കൗണ്‍സിലര്‍ ടി. ദേവാനന്ദന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, ബി.ജെപി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ പ്രചാര്‍ പ്രമുഖ് എം. ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശ്രീധരന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. കെ. സദാനന്ദന്‍ പ്രഭാഷണം നടത്തി. പി. ജയഭാനു സ്വാഗതവും കെ. രവിന്ദ്രന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കറുത്തേടത്ത് രവീന്ദ്രന്‍ (പ്രസിഡന്റ്), നാരായണന്‍ കണ്ണോത്ത്, എ. വാസുദേവന്‍ നായര്‍, എം. ഗൗതമന്‍, ശോഭ നെച്ചൂളി (വൈസ് പ്രസിഡന്റുമാര്‍), അഡ്വ. പി. ജയഭാനു (സെക്രട്ടറി), പി. വിശ്വനാഥന്‍, രാജന്‍ സൗപര്‍ണ്ണിക, എന്‍.പി. സത്യനാഥന്‍, ഇ. സുഗന്ധിഭായ് (ജോയിന്റ് സെക്രട്ടറിമാര്‍), എ. സോമന്‍ നമ്പ്യാര്‍ (ഖജാന്‍ജി), കെ. വി. വാസന്തി (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















