പാലക്കാട്: ജില്ലാപഞ്ചായത്ത് ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കിയ മൂന്ന് മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ഇന്നുവരെ 1,30,82,620 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. യൂണിറ്റിന് നാലു രൂപ 88 പൈസ എന്ന നിരക്കില്‍ ഇതുവരെയായി വൈദ്യുത ബോര്‍ഡിന്റെ ഡിസ്ക്കൗണ്ട് കഴിച്ച് 5,76,40,410 രൂപ(അഞ്ചുകോടി എഴുപത്തി ആറ് ലക്ഷത്തി നാല്‍പ്പതിനായിരത്തി നാനൂറ്റി പത്ത് രൂപ) കെ.എസ്.ഇ.ബി യില്‍ നിന്ന് ലഭിച്ചു. നബാര്‍ഡില്‍ നിന്ന് വായ്പയായി വാങ്ങിയ 7.79 കോടി രൂപയുടെ ഗഡുവും പലിശയും കൃത്യമായി അടച്ചുവരുന്നു. മീന്‍വല്ലം പവര്ഹാസില് നടന്നപദ്ധതിയുടെ രണ്ടാം വാര്‍ഷികാചരണത്തിലാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ കെ.പി മൊയ്തു അദ്ധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: