കടമ്പഴിപ്പുറം: തമിഴ്നാട്ടില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി പൊള്ളാച്ചി സ്വദേശി പിടിയിലായി.
കടമ്പഴിപ്പുറം ഹൈസ്കൂള്‍ ജംഗ്ഷന് സമീപം തകരാറിനെ തുടര്‍ന്ന് റോഡരികില്‍ നിറുത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷന് പിക്കപ്പ് വാനില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വില വരുന്ന നിരോധിത പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്. ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശിയായ കണ്ണനെ (29) അറസ്റ്റ് ചെയ്തു.
പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ പി.കെ.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ എ.ഷൗക്കത്തലി, പി.സുരേഷ്, എ.വിബിന്‍ദാസ്, സി.സെന്തില്‍കുമാര്‍, ആര്.റിനോഷ്, ജെ.സതീഷ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. പാലക്കാട് എക്സൈസ് അസി.കമ്മിഷണര്‍ വി.പി.സുലേഷ് കുമാര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: