പെരിന്തല്‍മണ്ണ: വന്‍ നോട്ട് ഇരട്ടിപ്പ് സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. സംസ്ഥാനത്തിനകത്തും തമിഴ്നാട്ടില്‍ നിന്നുള്ള യാമുകളുടെയും ലക്ഷകണക്കിന് രൂപ തട്ടപ്പു നടത്തിയ അഞ്ചംഗ സംഘത്തെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഏകദേശം ആറ് മാസം മുമ്പ് ബിസിനസ്സിന്റെ ആവശ്യാര്‍ത്ഥം നാല് ലക്ഷം രൂപയോളം മുതല്‍ മുടക്കിയ പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശിക്ക് മുതലും ലാഭവുമടക്കം ഇരട്ടി തുക കള്ളനോട്ടുകള്‍ നല്കി തട്ടിപ്പു നടത്തിയ സംഭവത്തില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പു സംഘത്തിലുള്‍പ്പെട്ട കൊണ്ടോട്ടി കരിപ്പൂര്‍ സ്വദേശി നാറാണത്ത് വീട്ടില്‍ മെഹബൂബ്(35), പാലക്കാട് നൂറണി വെള്ള തൊടി സ്വദേശി ഹിറാനഗര്‍ വീട്ടില്‍ റിജാസ്(23), പാലക്കാട് മാട്ടുമന്ത സിഎന്‍ പുരം സ്വദേശി ഷമീര്‍ മന്സിന് വീട്ടില്‍ താഹീര്‍(31), പാലക്കാട് നൂറണി പുല്‍പ്പളളി തെരുവ് സ്വദേശി അന്‍സിയ മന്‍സില്‍ വീട്ടില്‍ അസ്കര്‍, തിരൂരങ്ങാടി മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ അബ്ദുള്ള കോയ എന്ന അബ്ദുള്ള(54) എന്നിവരാണ് പിടിയിലായത്.
ഏതെങ്കിലും ബിസിനസ്സില്‍ പണം ഇറക്കിയാല്‍ മുടക്കുന്ന തുകയുടെ ഇരട്ടി തുക അഞ്ച് മാസത്തിനുള്ളിലും, ഒരു ലക്ഷം രൂപക്ക് ഇരട്ടി തുക കള്ളനോട്ടും എത്തിച്ചു തരാമെന്ന് പറഞ്ഞുമാണ് സംഘം വന്‍ തട്ടിപ്പുകള്‍ നടത്തുന്നത്. മലപ്പുറം പാലക്കാട് ജില്ലകളിലുമായി താമസിക്കുന്ന പ്രതികള്‍ ബ്രോക്കര്‍മാര്‍ മുഖേനയാണ് ഇത്തരം തട്ടിപ്പുകള്‍ക്കുള്ള ഇരകളെ കണ്ടെത്തുന്നത്.
കള്ളനോട്ടുകളും ഇരട്ടിലാഭത്തിനുമായി സംഘത്തിന്റെ വലയിലാകുന്നയാളുകളെ എടവണ്ണ, മഞ്ചേരി എന്നിവിടങ്ങളിലേക്ക് വരുത്തിയാണ് പ്രലോഭിപ്പിച്ച് തട്ടിപ്പുകള്‍ നടത്തുന്നത്. ഇരട്ടി തുക കള്ളനോട്ടുകള്‍ നല്‍കമെന്ന് പറഞ്ഞ് യഥാര്‍ത്ഥ നോട്ടുകളുമായി സംഘം ആവശ്യപ്പെടുന്ന സ്ഥലത്തെത്തുന്നയാളുകളെ 50000ത്തിന്റെ നോട്ടുകെട്ടുകളില്‍ മുകളിലും താഴെയും യഥാര്‍ത്ഥ നോട്ടുകള്‍ വെച്ച് നല്കി കബളിപ്പിക്കുകയുമാണ് സംഘത്തിന്റെ രീതി.
അറസ്റ്റ് ചെയ്ത സംഘത്തെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ വെച്ച് പലരില്‍ നിന്നായി കള്ളനോട്ടുകള്‍ വിതരണത്തിന്റെയും, നോട്ടിരട്ടിപ്പിന്റെയും പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പ്രതികള്‍ സമ്മതിച്ചു.
കള്ളനോട്ടിന്റെ പേരിലായതിനാല്‍ ഈ സംഭവങ്ങള്‍ക്കൊന്നും പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിട്ടില്ല. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നിര്‍ദ്ദേശത്തില്‍ സിഐ സാജു.കെ.അബ്രഹാം, എസ്ഐ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടൗണ്‍ ഷാഡോ പോലസ് ഉദ്യോഗസ്ഥരായ പി.മോഹന്‍ദാസ്, സിപി.മുരളി, പി.എന്‍.മോഹനകൃഷ്ണന്, എന്‍.ടി.കൃഷ്ണകുമാര്‍, ദിനേശ് കിഴക്കേക്കര, ബി.സന്ദീപ്, മനോജ്, അഭിലാഷ് കെപ്പിന്, അഷെറഫ് കൂട്ടില്‍, അനീഷ്, നിബിന്‍ദാസ്, ജയന്, സുമേഷ്, ടി.സെലീന, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത കേസസ്സിന്റെ തുടര്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: