തൃശൂര്‍: ഐസിഎല്‍ ഫിന്‍കോര്‍പ്പ് ചെന്നൈയില്‍ മൂന്ന് പുതിയ ബ്രാഞ്ചുകള്‍ ഒരേ ദിവസം തുറക്കുന്നു. ഓഗസ്റ്റ് 31 ന് ചൈന്നൈയിലെ എംഎംഡിഎ കോളനി, പേരവല്ലൂര് (കോലത്തൂര്‍), പല്ലവാരം എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അഡയാറിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍, വൈകിട്ട് 5 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് മേധാവി സ്വാമി സുനില്‍ദാസ് അനുഗ്രഹ പ്രഭാഷണം നടത്തും. ഐസിഎല്‍ എംഡിയും സിഇഒയുമായ കെ.ജി. അനില്‍കുമാര്‍ സ്വാഗതമാശംസിക്കും.
പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗോപികാവര്‍മ്മ ഭദ്രദീപം തെളിയിക്കും. എംഎംഡിഎ കോളനി ബ്രാഞ്ചിന്റെ ഉദ്ഘാടനം പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന് പത്മഭൂഷണ്‍ തൃശൂര്‍ വി.രാമചന്ദ്രന് നിര്‍വഹിക്കും. പേരവല്ലൂര് ബ്രാഞ്ചിന്റെ ഉദ്ഘാടനം പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞ ചാരുമതി രാമചന്ദ്രന് നിര്‍വഹിക്കും. ചടങ്ങില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി അരംഗനായഗം മുഖ്യാതിഥിയാകും. വേള്‍ഡ് പീസ് ആന്റ് സേഫ്റ്റി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. മണിലാല്‍ ആശംസകള്‍ അര്‍പ്പിക്കും. ഉദ്ഘാടന ചടങ്ങില്‍ ചെന്നൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
1991 ല്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ച ഐസിഎല്‍, റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ക്രിസില്‍ റേറ്റഡ് ഐഎസ്ഒ സര്‍ട്ടിഫൈഡ് ബാങ്കേതര ധനകാര്യ സ്ഥാപനമാണ്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ബ്രാഞ്ചുകളുള്ള ഐസിഎല്‍, 2020 നുള്ളില്‍ രാജ്യത്ത് 1000 ബ്രാഞ്ചുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: