കൊച്ചി: മൊബൈല്‍ സേവനങ്ങളുടെ ഭാവിയിലേക്ക് വെളിച്ചം വീശുന്ന പുത്തന്‍ സാങ്കേതിക വിദ്യകളുമായി സാംസങ്ങിന്റെ മൊബൈല്‍ സൊലുഷന്‍സ് ഫോറം 2016. ‘ഇന്ത്യ വിളിക്കുന്നു ഇവിടെയാണ് ഭാവി’ എന്ന ആശയത്തില്‍ ഊന്നിയായിരുന്നു കോണ്‍ക്ലേവ്.
മൊബൈല്‍ ടെക്നോളജി മേഖലയിലെ 200ലധികം വിദഗ്ധര്‍ സ്മാര്‍ട്ട് ഫോണ്‍ ബിസിനസ്സിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ആശയങ്ങളുമായി പങ്കാളികളായി. വളരെ മോശം പ്രാകാശത്തില്‍ പോലും മികച്ച ഓട്ടോ ഫോക്കസ് സേവനം സാധ്യമാക്കുന്ന ഡ്യുവല്‍ പിക്സല്‍ ഇമേജ് സെന്‍സര്‍, ഉയര്‍ന്ന വേഗതയുള്ള 10 നാനോമീറ്റര്‍ ക്ലാസ് എല്‍പിഡിഡിആര്‍4 എസ്ഡിറാം, നാലിരട്ടിവരെ ഇമേജ് റെസലുഷന് കൂട്ടാവുന്ന ഡിസ്പ്ലേ ഗ്രീന്സ്കെയ്ലര് ടെക്നോളജി, ബയോ പ്രൊസസര്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ സാംസങ് ഫോറത്തില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: