മാനന്തവാടി : മാലിന്യത്തില്‍ പ്രശ്നത്താല്‍ പൊറുതിമുട്ടി മാന്തവാടി ജില്ലാ ആശുപത്രി. പാചകപുരക്ക് സമീപത്തെ മാലിന്യകൂമ്പാരം രോഗികള്‍ക്കും ആശുപത്രിയിലെത്തുന്നവര്‍ക്കും ദുരിതമായിമാറുന്നു. പ്ലാസ്റ്റിക്ക് മാല്യന്യങ്ങളടക്കം കത്തിക്കുന്നതും അപകടകരമാകുന്നു. ഭക്ഷണ അവശിഷ്ടങ്ങളും വലിയ കുഴിയെടുത്ത് നിക്ഷേപിക്കുകയാണ്. നായയും കാക്കയും മാലിന്യം ഭക്ഷിക്കുകയും വലിച്ചിഴച്ച് സമീപ പ്രദേശങ്ങളില്‍ കൊണ്ടിടുന്നതും പതിവാണ്. ഈ മാലിന്യ കൂമ്പാരത്തിനു സമീപമാണ് സര്‍ജിക്കല്‍ വാര്‍ഡും സ്തീകളുടെ വാര്‍ഡും ആംബുലന്‍സ് ഷെഡും സ്ഥിതിചെയുന്നത്.
ജലജന്യ രോഗങ്ങളടക്കം പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ മാല്യന്യങ്ങള് കുന്ന് കൂട്ടിയിടരുതെന്നും പ്ലാസ്റ്റിക്ക് കത്തിക്കരുതെന്നും നിര്‍ദേശം നല്കുന്ന ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നുമാണ് ഇത്തരത്തിലുള്ള പ്രവൃത്തി ഉണ്ടായിരിക്കുന്നത്. കോടികള്‍ മുടക്കി ആശുപത്രി കോമ്പൗണ്ടില്‍ കെട്ടിടം പണിയുന്ന അധികൃതര്‍ മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. പുതിയതായി ഉദ്ഘാടനം കഴിഞ്ഞ സര്‍ജിക്കല്‍ വാര്‍ഡില്‍ ബാത്ത്റൂമിന്റെ പൈപ്പുകള്‍ പൊട്ടിയതും രോഗികള്‍ അടക്കമുള്ളവര്‍ക്ക് ദുരിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: