ചാലക്കുടി: സിനിമാ നടന് ദിലീപിന്റെ ഉടമ സ്ഥതയിലുള്ള ഡിസിനിമാസില്‍ നിന്ന് ഏഴ് ലക്ഷം രൂപയോളം മോഷണം പോയതായി പരാതി.തിങ്കാളാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അിറയുന്നത്.തുടര്‍ന്ന് ചാലക്കുടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് ഷെല്‍ഫില്‍ ഇരുന്ന പണം മോഷ്ടിക്കുകയായിരുന്നു.ഇവിടുത്തെ ജീവനക്കാരെ കേസില്‍ സംശയിക്കുന്നതായി പോലീസ് പറയുന്നു.തൃശ്ശൂരില്‍ നിന്നുള്ള വിരലയടാള വിദഗ്ദരടക്കമുള്ളവര് സ്ഥലത്തെത്തി അന്വേക്ഷണം ആരംഭിച്ചു.ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ.കൃഷ്ണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: