കല്‍പ്പറ്റ : രാഷ്ട്രീയ പ്രേരിത പണിമുടക്കില്‍ നിന്നും അദ്ധ്യാപകരും ജീവനക്കാരും പിന്മാറണമെന്ന് കേരള എന്‍ജി സംഘ് ജില്ലാ സമിതി ആവശ്യപ്പെട്ടു. കേവലം രാഷ്ടീയ ആവശ്യങ്ങള്‍ ഉന്നയിച്ച്കൊണ്ട് സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന പണിമുടക്കില്‍ എന്‍ജിഒ സംഘ് പങ്കെടുക്കുന്നില്ല. പണിമുടക്കിനു മുമ്പ് തന്നെ ഏറ്റവും കുറഞ്ഞ വേതനം 1035 രൂപയായി ഉയര്‍ത്തുകയും പ്രസവാവധി ആറ് മാസമായി വര്‍ദ്ധിപ്പിച്ചത് കാണാതെയും കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടതായ യാതൊരു ആവശ്യങ്ങളും ഉന്നയിക്കാതെയും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം മുന്‍നിര്‍ത്തി ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടുന്നത് നീതീകരിക്കാനാകില്ല. ഓണക്കാലത്ത് ഓഫീസില്‍ പൂക്കളം വിലക്കിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പണിമുടക്കില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കെ. മോഹനന്, സി.സി. ബാലകൃഷ്ണന്. ജി, എം.കെ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.എം. മുരളീധരന് സ്വാഗതവും വൈത്തിരി താലൂക്ക് സെക്രട്ടറി പി. സുനില്‍ദത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: