കൊടുങ്ങല്ലൂര്‍: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പോലീസ് മൈതാനിയില്‍ നിന്നും സിപിഎം പ്രകടനം. പോലീസ് സ്റ്റേഷനുമുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം കണ്ടില്ലെന്ന് നടിച്ച് പോലീസ്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സിപിഎം ലോക്കല്‍കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം ആരംഭിച്ചത്. ചന്തപ്പുരയില്‍ നടക്കുന്ന സമ്മേളനവേദിയിലേക്കാണ് പ്രകടനം നടത്തിയത്. 2015 ജൂലൈയില്‍ പോലീസ് മൈതാനിയില്‍ നടന്ന സിപിഎം സമ്മേളനത്തെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തിനു നേരെ കല്ലേറ് നടന്നിരുന്നു. ഇതിനുശേഷം പോലീസ് മൈതാനത്ത് രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികള്‍ അനുവദിക്കാറില്ല. ഭരണസ്വാധീനത്തില്‍ ഇന്നലെ സിപിഎം നടത്തിയ പ്രകടനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: