ബാവലി:ബാവലിയില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ രണ്ട് ലോഡ് സിമന്റ് ബോയ്സ് ടൗണ്‍ ചെക്ക് പോസ്റ്റില്‍ പിടികൂടി. ഓഗസ്റ്റ് 12ന് വാണിജ്യ നികുതി ചെക്ക് പോസ്റ്റ്വഴി രണ്ട് ലോഡ് സിമന്റ് നികുതിവെട്ടിച്ച് കടത്തിയത്. തുടര്‍ന്ന് ബോയ്സ് ടൗണ്‍ ചെക്ക് പോസ്റ്റ് അധികൃതരാണ് ലോറി കസ്റ്റഡിയിലെടുത്തത്. ബില്ല് ആവശ്യപ്പെട്ടപ്പോള്‍ ബാവലി ചെക്ക്പോസ്റ്റില്‍ നികുതിയടച്ചിട്ടുണ്ടെന്നും ബില്ല് നഷ്ടപ്പെട്ടുമെന്നുമായിരുന്നു അവരുടെ വിശദീകരണം. അനധികൃമായി കടത്തിയ സിമെന്റാണെന്ന് മനസ്സിലാക്കിയ അധികൃതര്‍ ഒരു ലക്ഷം രൂപ ഈടാക്കിയാണ് ലോറി വിട്ടയച്ചത്. അന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന സെയില്‍സ് ടാക്സ് ഇന്‍സ്പെക്ട്ടര്‍ അനില്‍ ശങ്കര്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് ജില്ലാ ഡെപ്യുട്ടി കമ്മീഷണര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരോപണ വിധേയനായ ഇയാലെ വകുപ്പ്തലത്തില്‍ തന്നെ സംരകക്ഷിക്കുന്നതായും ആരോപണമുണ്ട്. കല്‍പ്പറ്റ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട റിസോര്‍ട്ടുകള്‍ക്ക് കര്‍ണ്ണാടകയില്‍ നിന്നുള്ള ബ്രാന്‍ഡഡ് സാധനങ്ങല്‍ സര്‍ക്കാരിലേക്ക് നികുതി നല്‍കാതെ അധികൃതരുടെ ഒത്താശ്ശയോടെ കടത്തുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: