മാനന്തവാടി : മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ നിന്നും വിതരണംചെയ്യേണ്ട വിവിധ ക്ഷേമപെന്‍ഷനുകള്‍ എത്രയും പെട്ടെന്ന് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുളള നടപടി സ്വീകരിക്കണമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം ആവശ്യപ്പെട്ടു. ക്ഷേമപെന്‍ഷനുകള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഭാരതീയ ജനതാപാര്‍ട്ടി മുനിസിപ്പല്കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി മുനിസിപ്പാലിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയം മാനദണ്ഡമാക്കി ലിസറ്റുകള് തയ്യാറാക്കുന്നതിലെ തര്‍ക്കമാണ് .സിഡിഎസിനെയും കൗണ്‍സിലര്‍മാരെയും പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന നഗരസഭാചെയര്‍മാന്‍ കേവലം ആജ്ഞാനുവര്‍ത്തി മാത്രമായി അധ:പതിക്കരുതെന്നും നിരാലംബരുടെ ഓണക്കാലം പട്ടിണിക്കാലമാക്കി മാറ്റരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സി.കെ.രാജീവന് അധ്യക്ഷത വഹിച്ചു. അഖില്‍ പ്രേം.സി, രജിത അശോകന്, ജി.കെ.മാധവന്, വില്‍ഫ്രഡ് മുതിരക്കാലായില്‍, ശ്രീലതാബാബു, മൊയ്തു കോറോം, പി.പി.ശാന്താകുമാരി, വിപിതാഗിരീഷ്, എം.വി മനോജ് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: