കല്‍പ്പറ്റ : ആശിക്കും പദ്ധതിയില്‍ പുറത്തുവന്ന അഴിമതി ഞെട്ടിക്കുന്നതാണെന്നും സംഭവത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്നും ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഒരു സ്വകാര്യ വ്യക്തിയില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയ 10 ലക്ഷം രൂപ പ്രകാരം ആറ് ഏക്കര്‍ ഭൂമി 60 ലക്ഷം രൂപക്ക് വാങ്ങി. മൂന്ന് മാസത്തിനുശേഷം 26 ലക്ഷം രൂപ നിരക്കില്‍ ആറ് ഏക്കറും സര്‍ക്കാര്‍ വിലക്കെടുത്തു. 96 ലക്ഷം രൂപയാണ് ഈ ഒരു ഇടപാടില്‍ മാത്രം സര്‍ക്കാരിന് നഷ്ടപ്പെട്ടത്.
ഭൂരഹിതരായിട്ടുള്ള ആദിവാസികള്‍ക്കും അരിവാള്‍ രോഗികള്‍ക്കുമായി പ്രഖ്യാപിക്കപ്പെട്ടതാണ് ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി. കോണ്‍ഗ്രസ്സിന്റെയും ആദിവാസി കോണ്‍ഗ്രസ്സിന്റെയും ജില്ലാ നേതാക്കളുടെ ഒത്താശയോടുകൂടി അഴിമതി നടന്നതായിട്ടാണ് മനസിലാക്കാവുന്നത്. ഭൂമി ഇല്ലാത്ത പ്രാക്തന ഗോത്ര വര്‍ഗ്ഗ വിഭാഗം കുടുംബങ്ങളെ തഴഞ്ഞ് സാമ്പത്തിക ഭദ്രതയുള്ളതും ഭൂമിയുള്ളതുമായ കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളുടെ പേരിലും ഉദ്യോഗസ്ഥരുടെ സ്വാധീനക്കാര്ക്കുമാണ് ആശിക്കും ഭൂമി ലഭ്യമായിരിക്കുന്നത്.
ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ ട്രൈബല്‍ റജിസ്ട്രേഷന് ഉദ്യോഗസ്ഥര്‍, ചില ആധാരം എഴുത്തുകാര്‍ ചില മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങള്‍ ജില്ലയിലെ ഉന്നതകോണ്‍ഗ്രസ്സ് നേതാക്കള്‍ എന്നിവരാണ് ഈ ഭൂമി ഇടപാടിലെ വില്ലന്മാര്. ആദിവാസികള്‍ക്ക് നല്കിയ ആധാരത്തില്‍ പറയുന്ന ഭൂമിയുടെ അളവിലും ക്യത്രിമം നടന്നിട്ടുണ്ട്. അവയില്‍ കാണിച്ചിരിക്കുന്നതിലും കുറവാണ് കൈവശത്തിലുള്ള ഭൂമി. തറവിലയിലും വളരെ കൂടിയ നിരക്കാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ഇതില്‍ കുറഞ്ഞ വിലയില്‍ ഇനി രജിസ്ട്രേഷന് നടത്താന്‍ കഴിയില്ല. ഇത് പാവപ്പെട്ടജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്.
വയനാട്ടിലെ വിവിധ വില്ലേജുകളിലായി ഈ പദ്ധതിപ്രകാരം ഉയര്‍ന്ന വിലകൊടുത്തതായികാണിച്ച് 120 ഏക്കറിലധികം ഭൂമി വിലകൊടുത്ത് 480 ഓളം ആദിവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. 20 കോടിയിലധികം രൂപയുടെ അഴിമതി പ്രഥമ ദ്യഷ്ട്യാ നടത്തിയതായിട്ടാണ് കാണുന്നത്. സര്‍ക്കാര്‍മുതല്‍ കൊള്ളയടിച്ച റവന്യു ട്രൈബല്‍ രജിസ്ട്രേഷന് ഉദ്യോഗസ്ഥരുടെയും കോണ്‍ഗ്രസ്സ് നേതാക്കളുടെയും ബിനാമി ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദ്യവും വെളിച്ചത്തുകൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം തന്നെ നടത്തണം.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്തംബര്‍ അഞ്ച്, ആറ് തീയതികളില്‍ ജില്ലയിലെ വില്ലേജാഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുവാനും തുടര്‍ന്ന് താലൂക്കാഫീസ് കലക്ട്രേറ്റ് എന്നിവിടങ്ങളിലേക്കും ഉപവാസമടക്കമുള്ള സമര പരിപാടികള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, പി.ജി ആനന്ദകുമാര്‍, കെ.മോഹന്‍ദാസ്, കെ.സദാനന്ദന് , വി.കെ.രാജന്, പത്മനാഭന് കെ.എം.പൊന്നു, കെ. പി.മധു, ശ്രീനിവാസന്, മുകുന്ദന് പള്ളിയറ, രാധാ സുരേഷ്, അഖില്‍ പ്രേം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: