പുതുക്കാട്: പാലപ്പിള്ളി മേഖലയിലെ റബ്ബര്‍ തോട്ടങ്ങളില്‍ നടക്കുന്ന കളനാശിനി പ്രയോഗത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് ബൈക്ക് ബൈക്ക് റാലി നടത്തി. വിഷപ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രത്യാഘാതങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയയിരുന്നതിനാണ് റാലി സംഘടിപ്പിച്ചത്.എച്ചിപാറ, പാലപ്പിള്ളി, കാരിക്കുളം എന്നിവിടങ്ങളിലുള്ള കുടുംബങ്ങളില്‍ പരിഷത്ത് പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.
ഗ്ലൈസീല് പോലുള്ള മാരക വിഷം കലര്‍ന്ന കള നാശിനിയാണ് റബ്ബര്‍ തോട്ടങ്ങളില്‍ ഉപയോഗിക്കുന്നത്. കുന്നിന് ചെരുവുകളില്‍ കളനാശിനി പ്രയോഗിക്കുന്നതുമൂലം മണ്ണൊലിപ്പിലൂടെ ജലസ്രോതസുകകളിലേക്കാണ് എത്തുന്നത്.പാലപ്പിള്ളിയില്‍ നിന്നാരംഭിച്ച റാലി പരിഷത്ത് ജില്ലാ ട്രഷറര്‍ കെ.എസ്.അര്‍ഷാദ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അംബിക സോമന് അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ്.എസ്.ശിവദാസ്,എ.ടി.ജോസ്, കെ.കെ.അനീഷ് കുമാര്‍, സി.പ്രസാദ്, വര്‍ഗ്ഗീസ് ആന്റണി എന്നിവര്‍ സംസാരിച്ചു.പുതുക്കാട് പാഴായിയില്‍ തെരുവ് നായയുടെ കടിയേറ്റ് ഒറീസ്സ സ്വദേശിനിയായ ബാലികക്ക് പരിക്കേറ്റു.പാഴായി ചിത്ര സിറാമിക്സിലെ തൊഴിലാളിയായ ഒറീസ്സ സ്വദേശി ലായ്സരകയുടെ മകള്‍ പതിനൊന്നു വയസ്സുള്ള ശിവാനിക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. തൊഴിലാളികള്‍ താമസിക്കുന്ന വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ വന്ന് ആക്രമിക്കുകയായിരുന്നു.പുറത്തും തോളിനും പരിക്കേറ്റ ശിവാനിയെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: