ബാസില്ടണ്ണിനെ ആമ്പാടിയാക്കി എസ്സക്സ് ഹിന്ദുസമാജം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. എസ്സക്സ് കൗണ്ടിയിലെ ജയിംസ് ഹോണ്‍സ്ബി സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇസ്കോണ്‍ ഹരേകൃഷ്ണ യു .കെ പ്രതിനിധി മഥന്‍ മോഹന്‍ പ്രഭു ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.
തുടര്‍ന്ന് ബാലഗോകുലം കുട്ടികള്‍ കൃഷ്ണ, രാധ വേഷങ്ങള്‍ ധരിച്ച് അണിനിരന്ന ശോഭയാത്ര ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണം പൂര്‍ത്തിയാക്കി. പാല്കുടം നിറച്ച ഉറയടിയുടെ ഭാഗമാകാന്‍ കുട്ടികള്‍ ആവേശഭരിതരായി. ഭഗവല്‍ പാദങ്ങളില്‍ നേദിച്ച ഉണ്ണിയപ്പവും ഭഗവാന്റെ ഇഷ്ടവിഭവമായ അവല് പ്രസാദവും, ശോഭായത്രയും, ഉറിയടിയും ഗ്രഹാതുരത്വം പേറുന്ന ബ്രട്ടിഷ് കുടിയേറ്റ സമൂഹത്തിന് തങ്ങളുടെ ബാല്യകാല സ്മരണകളിലെക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു.
ജന്മാഷ്ടമി പൂജകള്‍ക്ക് ഈസ്റ്റ്ഹാം മുരുകന് ക്ഷേത്ര പൂജാരി പ്രസാദ് ഈശ്വര്‍ നേതൃത്വം നല്കി . ജന്മാഷ്ട്ടമി സന്ദേശത്തില്‍ സംഘര്‍ഷ ഭരിതമായ ആധുനിക യുഗത്തില്‍ ആത്മ വിശ്വാസം ചോരാതെ പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ മനുഷ്യ കുലത്തിനു ഭഗവദ് ഗീതയില്‍ കൃഷ്ണാവതാരം നല്കുന്ന സന്ദേശങ്ങളുടെ പ്രധാന്യതെകുറിച്ചു ഇസ്കോണ്‍ പ്രതിനിധി മദന്‍ മോഹന്‍ പ്രഭു കൃഷ്ണ ഭക്ത സമൂഹത്തെ ഭഗവദ്ഗീത ശ്ലോകങ്ങള്‍ ഉദ്ധരിച്ച് ഓര്‍മ്മപെടുത്തി.
ദീപാരാധാനക്ക് ശേഷം യുക്മ കലാതിലകം റിയ സജിലാല്‍ അവതരിപ്പിച്ച ഗോകുല നൃത്തം അവിസ്മരണീയമായി. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ യോഗദിനത്തില്‍ ബിബിസി-എന്‍ഡിടിവി യോഗ ഷോയിലൂടെ പ്രശസ്തനായ ആറ് വയസ്സുകാരന് ഈശ്വര്‍ ശര്‍മ്മയുടെ യോഗ പ്രകടനം ഏവരും ആശ്ചര്യത്തോടെ വീക്ഷിച്ചു. ആഘോഷ് പ്രമുഖ് സജിലാല്‍ വാസു ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: