തിരുവള്ളൂര്‍: എം.കെ. ബാലന്‍ സ്മാരക പാലിയേറ്റീവ് ട്രസ്റ്റ് പുറത്തിറക്കിയ ഉറവ് സുവനീറിന്റെ പ്രകാശനം കവി. പി.ആര്‍. രതീഷ് നിര്‍വ്വഹിച്ചു. പി.സി. മജീദ് പുസ്തകം ഏറ്റവാങ്ങി. എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനം ബ്ലോക്ക് വൈസ് പ്രസിഡന്റ് സമുതൈക്കണ്ടി നിര്‍വ്വഹിച്ചു. ട്രസ്റ്റിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള ആദരവും മുഖ്യപ്രഭാഷണവും ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. തിരുവള്ളൂര്‍ കുനിവയലില്‍ നടന്ന പരിപാടിയില്‍ കൂമുള്ളി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.
അഷ്‌റഫ് കല്ലോട്, ഗോപിനാരായണന്‍ പാലൂന്നി മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു. ഷാജി തിരുവന സ്വാഗതവും സി.ടി. ബാബു നന്ദിയും പറഞ്ഞു.
















