കൊല്ലം: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വഡ് നടത്തിയ റെയ്ഡില്‍ മതിയായ ലൈസന്‍സില്ലാതെ സൂക്ഷിക്കുന്ന അരിഷ്ടങ്ങളുടെ ശേഖരം പിടികൂടി. കൊല്ലം കടപ്പാക്കടയിലെ കടമുറിയില്‍ ഓണം പ്രമാണിച്ചുള്ള വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന അരിഷ്ടമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മയ്യനാട് കൊടിയടികം വീട്ടില്‍ ഷൈനി(43)നെതിരെ കേസെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍.അനില്‍കുമാറിന്റെ നിര്‍ദ്ദേശാനുസരണം സിഐ ജെ.താജുദ്ദിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
















