പേരാമ്പ്ര: എല്ലാ കുട്ടികളും പൊതുവിദ്യാലയങ്ങളിലേക്ക് എന്ന സന്ദേശവുമായി കായണ്ണ ഗവ.യുപി സ്‌കൂളില്‍ വികസന ശില്പശാല നടന്നു. ഭൗതിക സാഹചര്യത്തോടൊപ്പം പഠന പാഠ്യേതര രംഗത്തെ കുതിച്ചു ചാട്ടം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനരേഖയ്‌ക്ക് രൂപം കൊടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ ബാലന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ടി. സത്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌ക്കൂള്‍ വികസന രേഖ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം. കുഞ്ഞമ്മദ് അവതരിപ്പിച്ചു. കായണ്ണ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പത്മജ, പേരാമ്പ്ര ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ അരിക്കാംവിട്ടില്‍ സുനില്‍ കുമാര്‍, എം. ഋഷികേശന്‍, എ.എം. മാധവന്‍, സി.കെ. വിനോദന്‍, എന്‍.കെ. പ്രേമന്‍, വി.കെ.സി. ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സമാപന പരിപാടി പേരാമ്പ്ര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് എ.സി. സതി ഉദ്ഘാടനം ചെയ്തു. എ.എം. രാമചന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. പി.സി. അസ്സയിനാര്‍, ബീന പ്രഭ, ഇ. പുഷ്പലത, ഷിനി രമേശ്, പി.കെ. അബ്ദുള്‍ സലാം, രാജഗോപാലന്‍ കവിലിശ്ശേരി, ബാബു കുതിരോട്ട്, മോളി, ബാബു തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
















