കോഴിക്കോട്: കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പോരാടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ് അയ്യങ്കാളിയുടെ 155-ാമത് ജന്മദിനം കേരളാ സാംബവര്‍ സൊസൈറ്റി ജില്ലാ കമ്മിറ്റിയും കെഎസ്എസ് ജില്ലാ വനിതാസമാജവും സംയുക്തമായി ആഘോഷിച്ചു.
നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ച ഒരു ജനസമൂഹത്തിനെ വിദ്യാഭ്യാസവല്‍ക്കരണത്തിലൂടെ ആത്മാഭിമാനം വളര്‍ത്തിയ നവോത്ഥാന നായകനാണ് അയ്യങ്കാളിയെന്നും, നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന ഒരു അദ്ധ്യായമാണ് അയ്യങ്കാളിയുടെ ജീവിതമെന്നും യോഗം വിലയിരുത്തി. ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രവര്‍ത്തകര്‍ അയ്യങ്കാളിയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെഎസ്എസ് ജില്ലാ സിക്രട്ടറി പി.ബി. ശ്രീധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വനിതാ സമാജം പ്രസിഡണ്ട് സി.പി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. പി.സതീഷ് കുമാര്‍, കെ.ദേവയാനി, ഇ.സി. പാര്‍വതി, കെ.കാര്‍ത്ത്യായനി, സി.സിന്ധു എന്നിവര്‍ സംസാരിച്ചു.
നാഷണല്‍ അലയന്‍സ് ഓഫ് എസ്.സി/എസ്.ടി ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 154-ാം ജയന്തി ആഘോഷ കണ്‍വെന്‍ഷന്‍ നടത്തി. ജയന്തി ആഘോഷ കണ്‍വെന്‍ഷന്‍ സ്വാതന്ത്ര്യ സമരസേനാനി പി. വാസു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.സരസ്വതി, പി.കെ. വേലായുധന്‍, എന്‍. അറുമുഖന്‍, എന്‍.കെ. ദേവയാനി, പി.കെ. മുത്തോറന്‍, അഡ്വ.കെ. എ.ദേവരാജന്‍,ഡോ.സി. മോഹനന്‍,കെ.വി. കുട്ടിമാളു എന്നിവര്‍ സംസാരിച്ചു. എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തില്‍ വെങ്ങാലി ശാഖയില്‍ നടന്ന അയ്യങ്കാളി ജയന്തി ആഘോഷം യൂണിയന്‍ പ്രസിഡന്റ് ടി. ഷനൂബ് ഉദ്ഘാടനം ചെയ്തു. ലൈഫ് സയന്‍സ് അക്കാദമി ഡയറക്ടര്‍ ബാബുരാജ് ശര്‍മ, സി.സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















