കല്‍പ്പറ്റ: 16ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ് കല്പറ്റ എന്‍.എം.ഡി.സി കാമ്പസിലുള്ള വയനാട് ജില്ലാ ജൂഡോ അക്കാദമയില്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു. ജില്ലാ ജൂഡോ അസോസിയേഷന് സെക്രട്ടറി ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു.
ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് എം.പി. മത്തായി അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സലീം കടവന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. വി.പി. യൂസഫ്, സുബൈര്‍ ഇളകുളം, പ്രസന്നകുമാര്‍, ആര്. ്രശീജിത്ത്, ജെയിന് മാത്യു, പി.ജെ. വിഷ്ണു, ഷറഫുദ്ദീന്, എന്‍. സാജിദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: