മാനന്തവാടി : കേരള സര്‍ക്കാറിന്റെ ഏറ്റവും നല്ല യുവകര്ഷകന് ഏര്‍പ്പെടുത്തിയ യുവകര്‍ഷക അവാര്‍ഡ് നേടിയ തൊണ്ടര്‍നാട് പഞ്ചായത്തിലെ വഞ്ഞോടുള്ള സീതാലക്ഷ്മി രാജന് എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ സ്വീകരണം നല്കി. സ്വന്തമായുള്ള 4 ഏക്കര്‍ സ്ഥലത്ത് നെല്ല്, പച്ചക്കറി (മുളക്, പയര്‍, പാവല്‍, വെണ്ട, തക്കാളി, വഴുതന, കാബേജ്, കോളിഫ്ലവര്‍, വെള്ളരി, കക്കിരി, ഉള്ളി, ഉരുളക്കിഴങ്ങ്, ചേമ്പ്, ചേന, മത്തന്‍, കുമ്പളം തുടങ്ങിയവ) കാപ്പി, മുളക്, വാഴ എന്നിവ ജൈവ രീതിയിലും കൃഷി ചെയ്ത് വിജയിച്ച് മാതൃകയാവുകയും പശുപരിപാലനം, കോഴിവളര്‍ത്തല്‍ എന്നിവ ഉപതൊഴിലായി നടത്തി വിജയിക്കുകയും തന്റെ നാട്ടിലുള്ള സ്ത്രീകളെ സംഘടിപ്പിച്ച് 3 ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുണ്ടാക്കി 42 ഏക്കര്‍ സ്ഥലത്ത് നെല്ലും പച്ചക്കറികളും, വാഴയും കൃഷി ചെയ്ത് സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയും ചെയ്ത് മാതൃകയായ കര്‍ഷകയാണ് സീതാലക്ഷ്മിരാജന്. എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്ഷകജേ്യാതി, ഗോത്രജേ്യാതി, യുവജേ്യാതി കാര്‍ഷിക പരിശീലനങ്ങളില്‍ സീതാലക്ഷ്മി രാജനും ഗ്രൂപ്പ് അംഗങ്ങളും സജീവമായി പങ്കെടുക്കുകയും അത് കാര്ഷികയിടത്തില് പ്രയോഗിക്കുകയും ചെയ്തുവരുന്നു. ചടങ്ങില്‍ സ്വാമിനാഥന് ഗവേഷണ നിലയം ഹെഡ് ഡോ. വി. ബാലകൃഷ്ണന്, അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ദേവകി ഉദ്ഘാടനം ചെയ്തു. സ്വാമിനാഥന് ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ സീതാലക്ഷ്മി രാജന് പൊന്നാടയണിയിപ്പിച്ച് ആദരിച്ചു. ഡോ. സി. എസ്. ചന്ദ്രിക ആശംസ അര്‍പ്പിച്ചു. ട്രെയ്നിങ്ങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന് സ്വാഗതവും ഗവേഷക സുമവിഷ്ണുദാസ് കൃതജ്ഞതയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: