കൊച്ചി: റെലിസെല്‍ ലെഡ്-ആസിഡ് ബാറ്ററി നിര്‍മാതാക്കളായ ഗ്രീന്‍ വിഷന്‍ ടെക്നോളജീസ് ജെല്‍ ബാറ്ററി, അള്‍ട്രാ ജെല്‍ വിപണിയില്‍ ഇറക്കി.
വീടുകളിലെ ഇന്‍വെര്‍ട്ടറുകള്‍ക്ക് മാത്രമായി രൂപകല്പന ചെയ്ത ഇവ മെയിന്റനന്‍സ്-ഫ്രീ ബാറ്ററിയാണെന്ന് ഗ്രീന്‍ വിഷന്‍ ടെക്നോളജീസ് എംഡി ബിജു ബ്രൂണോ അവകാശപ്പെട്ടു. 48 മാസം വാറണ്ടിയോടെ ബാറ്ററി നാല് മോഡലുകളില്‍ ലഭിക്കും.
അഞ്ച് വര്‍ഷം തുടര്‍ച്ചയായ പ്രവര്‍ത്തനമാണ് കമ്പനി ഉറപ്പു നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: