യൂട്ടാ-അരിസോണ അതിര്‍ത്തിയില്‍ 186 മൈല്‍ നീളത്തില്‍ പരന്ന് കിടക്കുന്ന തടാകം. കൊളറാഡോയിലെ ലേക്ക് വുഡില്‍ നിന്നുള്ള 35 വയസുകാരിയായ ചെല്‍സി റസല്‍ തന്റെ രണ്ട് മക്കളടങ്ങുന്ന കുടുംബവുമൊത്ത് തടാക സൗന്ദര്യമാസ്വദിച്ച് ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുമ്പോള്‍, ആ സന്തോഷം ഒരു ദുരന്തമായി മാറുമെന്ന് അവര്‍ കരുതിയിരുന്നില്ല.
യാത്രയ്ക്കിടെ എന്തോ ശബ്ദം കേട്ടും വെള്ളം തുടിച്ച് പൊന്തുന്നതും കണ്ടാണ് റസല്‍ അങ്ങോട്ടേയ്ക്ക് ചെല്ലുന്നത്.
തന്റെ രണ്ട് വയസുകാരന് വെള്ളത്തില്‍ വീണിരിക്കുന്നെന്ന് മനസിലാക്കിയ ആ അമ്മ മറ്റൊന്നും ആലോചിക്കാതെ തടാകത്തിലേയ്ക്ക് എടുത്ത് ചാടി. എന്നാല്‍ റസല്‍ വെള്ളത്തിന്റെ ആഴങ്ങളില്‍ കൂപ്പുകുത്തി. അപ്പോഴും മകനെ രക്ഷിക്കണമെന്നായിരുന്നു അവരുടെ ചിന്ത. തന്റെ മകനെ കൈകളിലുയര്‍ത്തി പിടിച്ച് റസല്‍ വെള്ളത്തിനടിയില്‍ അഞ്ച് മിനിറ്റോളം നേരം നിന്നു. ബന്ധുക്കളെത്തുമ്പോള് മകനടങ്ങുന്ന റസലിന്റെ കൈകള്‍ മാത്രമായിരുന്നു വെള്ളത്തിന് മേല്‍ ഭാഗത്ത് കാണപ്പെട്ടത്. ഉടന്‍ തന്നെ അവരെ തീരത്തടുപ്പിച്ചു. റസലിന് കൃത്രിമ ശ്വാസം നല്‍കിയെങ്കിലും അവരെ രക്ഷിക്കാനായില്ല.
റസലിന്റെ മകനെ അരിസോണയിലുള്ള ഫ്ളാഗ് സ്റ്റാഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് കുഴപ്പമൊന്നമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
റസിലിന്റെ മൂത്ത കുട്ടിയുമായി ഇളയകുട്ടി കളിച്ചു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. കുട്ടിയെ രക്ഷിക്കാന്‍ റസല്‍ ചാടിയതിന് പിന്നാലെ റസലിന്റെ സഹോദരനും അവരെ രക്ഷിക്കാന്‍ ചാടിയിരുന്നു. വളരെ ദൂരത്തായതിനാലും നീന്തി അവിടെ വരെ എത്താന്‍ ബുദ്ധിമുട്ടാണെന്നും മനസിലാക്കിയ അയാള്‍ തിരികെ ബോട്ടിലെയ്ക്ക് നീന്തിയെത്തുകയായിരുന്നു. തുടര്‍ന്ന് മോട്ടോര്‍ ബോട്ടിലെത്തി റസലിനേയും കുട്ടിയേയും കരയ്ക്കടിപ്പിക്കുകയായിരുന്നു.
അതേസമയം റസലും കുട്ടിയും ബോട്ടിങ് നടത്തുന്നതിനിടെയില്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: