പത്തനംതിട്ട:’ഓണക്കാലത്തിന് തൊട്ടുമുമ്പായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം നടത്തുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നത് കോന്നിയില്‍ സിപിഎം പതിവാക്കുന്നു. വ്യക്തമായ ഗൂഡാലോചനയുടെ അടിസ്ഥാനത്തില്‍ ഏതാനും വര്‍ഷങ്ങളായി ആര്‍എസ്എസ് , എബിവിപി പ്രവര്‍ത്തരെ കള്ളക്കേസില്‍ കുടുക്കി റിമാന്റ് ചെയ്യുന്നതില്‍ പോലീസും കൂട്ടുനില്ക്കുന്നതായാണ് കണ്ടുവരുന്നത്. കോന്നി എന്‍എസ്എസ് കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പുറത്തുനിന്നെത്തുന്ന ഗുണ്ടകളും നടത്തുന്ന അക്രമണത്തിലൂടെയാണ് ഇതിന് തുടക്കമിടുന്നത്. കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെയും മഠത്തില്‍കാവ് ആര്‍എസ്എസ് ശാഖയ്ക്ക് നേരെയും ഇത്തരത്തില്‍ ആക്രമണമുണ്ടായിട്ടുണ്ട്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുന്നതിന് പുറമേ ഇവരെ കേസില്‍ കുടുക്കുകയുമാണ്. സിപിഎം -പോലീസ് കൂട്ടുകെട്ടിന്റെ ഫലമായി ഇവര്‍ കേസുകളില്‍പെട്ട് ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നു. ഓണനാളുകളില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടക്കപ്പെടുന്നത് സംഘപ്രവര്‍ത്തകരേയും ഇവരുടെ വീട്ടുകാരേയും സമ്മര്‍ദ്ദത്തിലാക്കുമെന്ന ഹീനതന്ത്രമാണ് മൂന്നുവര്‍ഷത്തോളമായി സിപിഎം പ്രയോഗിക്കുന്നത്. ഈവര്‍ഷവും ഇതേ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ഏതാനും ദിവസമായി കോന്നിയില്‍ നടക്കുന്നത്. എന്‍എസ്എസ് കോളേജിലെ എബിവിപി പ്രവര്‍ത്തകരും അനുഭാവികളുമായ 30 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സിപിഎം ഗുണ്ടാസംഘത്തിന്റെ അക്രമണത്തില്‍ പരിക്കേറ്റു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൊഴിയെടുക്കാനായി ആശുപത്രിയില്‍ പോലീസുകാരനെത്തിയെങ്കിലും ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നുമാത്രമാണ് മൊഴിയെടുത്തത്. ബാക്കിയുള്ളവര്‍ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്കിയാല് മതിയെന്ന ഉപദേശമാണ് പോലീസുകാരന് നല്‍കിയത്. എന്നാല്‍ സിപിഎം ഗുണ്ടാസംഘത്തിനെതിരേ കേസെടുക്കാന്‍ മടികാണിക്കുന്ന പോലീസ് എബിവിപി പ്രവര്‍ത്തരുടെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കവും നടത്തുന്നു. അക്രമണത്തില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരുടെ പേരിലും കേസെടുക്കാന്പോലീസ് ഒട്ടും വൈകിയില്ല. നേതാക്കളടക്കം 150 ഓളം പേരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. കൈകളില്‍ രാഖിബന്ധിച്ചിരുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയും രാഖികള്‍ പൊട്ടിച്ചെറിയുകയമാണ് മാര്‍ക്സിസ്റ്റ് അക്രമിസംഘം ചെയ്തത്.
പോലീസ് സ്ഥലത്തുണ്ടായിരിന്നിട്ടും ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിച്ചില്ല.കോളേജില്‍ എബിവിപിയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ പിന്തുണ വര്‍ദ്ധിച്ചുവരുന്നതില്‍ വിറൡപിടിച്ച് അക്രമത്തിലൂടെ കോളേജില്‍ ആധിപത്യം സ്ഥാപിക്കാനാണ് ഇവരുടെ ശ്രമം. സിപിഎം-പോലീസ് ഒത്തുകളിയ്ക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: