തിരുവല്ല:പെരിങ്ങര യമ്മര്‍കുളങ്ങര ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ സെപ്റ്റബര്‍ 2 മുതല്‍ 5വരെ നടക്കുന്ന മഹാഗാണപത്യത്തിന് ആവശ്യമായ പഞ്ചതീര്‍ത്ഥം നാളെ എത്തിക്കും.പുണ്യനദികളായ ഗംഗാ,യമുന,സിന്ധു,ഗോദാവരി,കാവേരി എന്നി പുണ്യനദിയില്‍ നിന്ന് ശേഖരിച്ച പഞ്ചതീര്‍ത്ഥം ഇടപ്പള്ളി മഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്‍കും.തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 5ന് പെരിങ്ങര ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ നിന്ന് സ്വീകരിച്ച് ആനയിക്കും.തുടര്‍ന്ന് ക്ഷേത്ര മേല്‍ശാന്തി കദളീവനം സുബ്രഹ്മണ്യന് നമ്പൂതിരി തീര്‍ത്ഥ കുംഭം ഏറ്റുവാങ്ങും.ഈ തീര്‍ത്ഥം ഉപയോഗിച്ചാണ് മഹാഗാണപത്യത്തിന് വിവിധ ചടങ്ങുകള്‍ നടക്കുന്നത്.29ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം,നാമനക്ഷത്രപൂജ,വേദജപം,108 നൂറ്റി കുടം അഭിഷേകം,മഹാനിവേദ്യം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: