കല്‍പ്പറ്റ : ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കന്മാര്ക്കും ഉദ്യോഗസ്ഥന്മാര്ക്കുമെതിരെ കര്‍ശന നടപടി സ്വികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമാണ് ഈ അഴിമതിക്ക് ചൂട്ടുപിടിച്ചിരിക്കുന്നത്. ഈ അഴിമതിയെകുറിച്ച് പ്രതികരിക്കാന്‍ ജില്ലയിലെ രാഷ്ട്രിയ നേത്യത്വങ്ങള്‍ തയ്യാറാകണം. ആദിവാസി ജനവിഭാഗത്തെയാകെയാണ് ഇക്കൂട്ടര്‍ വഞ്ചിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടമായിരിക്കുന്നത്. ഈ അഴിമതിക്ക് കൂട്ടുനിന്ന മുഴുവന്‍ ആളുകളെയും നിയമത്തിന് മുമ്പില്കൊണ്ടുവരണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം സി അധ്യക്ഷത വഹിച്ചു. ജിതിന് ഭാനു, പ്രശാന്ത് മലവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: