കല്‍പ്പറ്റ : മതംമാറ്റം ചെയ്യപ്പെട്ട വനവാസി യുവാവിനെ തിരികെ ലഭിക്കണമെന്ന് ഭാര്യ ഷീജ കല്‍പ്പറ്റയില്‍ പത്ര സമ്മേളനത്തില്‍ ആവ ശ്യപ്പെ ട്ടു. മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പണ്‍ വാളത്തൂര്‍ 14 കോളനിയിലെ തച്ചനാടന്‍ മൂപ്പന് വിഭാഗത്തില്‍പെട്ട വാസു(36)വിന്റെ ഭാര്യ ഷീജയാണ് തന്റെ ഭര്‍ത്താവിനെ തിരികെ ലഭിക്കണമെന്ന് ആവശ്യം ആവശ്യപ്പെട്ടത്.
പണിക്കു പോവുകയാണെന്ന് പറഞ്ഞ് ജൂലൈ 13ന് വീട്ടില്‍നിന്നു പോയ വാസു മതപരിവര്‍ത്തനത്തിന് വിധേയനായി മുസഌമായിയെന്നാണ് വിവരമെന്ന് ഷീജയും ബന്ധുക്കളും പറഞ്ഞു. ജ്യേഷ്ഠന് നാരായണനെ ഇടക്ക് വാസു ഫോണില്‍ വിളിച്ചിരുന്നു. പോലീസില്‍ പരാതികൊടുത്താല്‍ കൊല്ലുമെന്ന് വാസു തന്നെ ഭീഷണിപ്പെടുത്തിയെന്നും നാരായണന് പറഞ്ഞു. ഇതുവരെ ഭാര്യയെയും കുട്ടികളെയും കാണാന്‍ വാസു വന്നിട്ടില്ല. ഷീജയും രണ്ട് കുട്ടികളും അനാഥരായിരിക്കുകയാണ്. രണ്ട് പിഞ്ചുകുട്ടികളാണ് വാസുവിനുള്ളത്. വാസുവിനെ കാണാതായതിനെ തുടര്‍ന്ന് ഒരാഴ്ച്ച കഴിഞ്ഞ് മേപ്പാടി പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണത്തില്‍ വാസു മഞ്ചേരിയിലുള്ള സത്യസരണി എന്ന ഒരു മത സ്ഥാപനത്തില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു.
പിന്നീട് മേപ്പാടി പോലീസും ബന്ധുക്കളും സത്യ സരണിയിലെത്തി. പോലീസ് അകത്തു ചെന്ന് വാസുവിനോട് സംസാരിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മറ്റാരെയും ഉള്ളിലേക്ക് കടത്തിവിട്ടില്ല. സ്വമനസാലെ താന്‍ മതം മാറുകയായിരുന്നു എന്ന് വാസു പറഞ്ഞതായാണ് പോലീസ് അറിയിച്ചത്. നിലവില്‍ ഷീജയും കുട്ടികളും വാസുവിന്റെ സഹോദരങ്ങളോടൊപ്പം ഒരു വീട്ടിലാണ് കഴിയുന്നത്. വാസു തിരിച്ചുവരാത്തതിനാല്‍ ഷീജയും മക്കളും ആശങ്കയിലാണ്. ഇവരുടെ ഉത്തരവാദിത്വവും സംരക്ഷണവും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
സഹോദരി ഓമനയും മറ്റ് ബന്ധുക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: