കല്‍പ്പറ്റ : കഴിഞ്ഞ നാല് മാസത്തിലധികമായി കേരളാ നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍നിന്നും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് വയനാട് ജില്ലാ നിര്‍മ്മാണ തൊഴിലാളിസംഘം (ബിഎംഎസ്) ആവശ്യപ്പെട്ടു. പെന്‍ഷനായ പല തൊഴിലാളികള്‍ക്കും പെന്‍ഷനുള്‍പ്പെടെയുള്ള അവകാശങ്ങളും ഇപ്പോള്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്.
കാലതാമസം ഒഴിവാക്കി നിര്‍മ്മാണതൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് സത്വരമായി പരിഹാരമുണ്ടാക്കണമെന്ന് യൂണിയന് ജില്ലാജനറല്‍ സെക്രട്ടറി പി.കെ.മുരളീധരന് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാപ്രസിഡണ്ട് കെ.കെ.പ്രകാശന് അദ്ധ്യക്ഷത വഹിച്ചു. കെ.രാജേഷ്കുമാര്‍, കെ.മാധവന്‍കുട്ടി, പി.ബാലചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: