ഏച്ചോം : ക്ഷേത്രാചാരങ്ങളെ തെരുവിലിറക്കരുതെന്ന് യോഗക്ഷേമസഭ വയനാട് ജില്ലാ യുവജന വിഭാഗം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം തളിപ്പറമ്പിനടുത്ത് ബക്കളത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ നമ്മളൊന്ന് എന്ന പരിപാടി യില്‍ തെരുവില്‍ തിടമ്പുനൃത്തം അവതരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംഘടന പ്രതിഷേധിച്ചു.
തിടുമ്പുനൃത്തം എന്നത് വെറുമൊരു കലാരൂപമല്ല, കേരളത്തിലെ വടക്കന്‍ ജില്ലകളിലെ ചില ക്ഷേത്രങ്ങളില്‍ മാത്രമുള്ള ആചാരമാണിത്. കലാരൂപങ്ങള്‍ പൊതുനി രത്തുകളില് പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ക്ഷേത്രാചാരങ്ങളെ തെരുവിലിറക്കുന്നത് ക്ഷേത്രവിശ്വാസികളെ അപമാനിക്കലാണ്.
രാഷ്ട്രീയപരമായി പിടിച്ചുനില്‍ക്കുന്നതിന് വര്ഗ്ഗീയസംഘര്ഷങ്ങള് ഉണ്ടാക്കലല്ല വേണ്ടതെന്നും ജനസേവനമാണ് അതിന് പറ്റിയ മാര്‍ഗ്ഗമെന്നും സിപിഎം മനസിലാക്കണം. വലിയൊരു സമൂഹത്തിന് വിഷമമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പാര്‍ട്ടി പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ശ്രീരാജ് പുത്തൂര്‍വയല്‍, ആനന്ദകൃഷ്ണന് ഏച്ചോം, ശ്യാംപ്രകാശ് കൊയിലേരി, പ്രസാദ് ഏച്ചോം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: