കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയ്ല്‍ ചെയിനായ ഓക്സിജന്‍ ഗ്രൂപ്പ് തിരുവനന്തപുരത്ത് പട്ടം സിഗ്നലിന് സമീപം സജ്ജീകരിച്ചിരിക്കുന്ന മെഗാ ഷോറൂമിന്റെ ഉദ്ഘാടനം സപ്തംബര്‍ ഒന്നിന് രാവിലെ 10.30ന് മന്ത്രി ഇ.പി. ജയരാജന് നിര്‍വ്വഹിക്കും.
മേയര്‍ വി.കെ. പ്രശാന്ത്, എംഎല്‍എമാരായ ഒ. രാജഗോപാല്‍, കെ. മുരളീധരന് തുടങ്ങിയവര്‍ പങ്കെടുക്കും.സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ്, എല്‍ഇഡി ടിവി, ടാബ്ലെറ്റ്, ഡെസ്ക്ടോപ്പ്, പെറിഫെറല്സുകള്, എയര്‍ കണ്ടീഷ്ണര്‍, ഹോം തീയറ്റര്‍, കിച്ചണ്‍ അപ്ലൈന്‍സസ്, ഐപി ക്യാമറ, ക്രോക്കറി ഐറ്റംസ് തുടങ്ങിയവ ഈ ഹൈടെക്ക് ഷോറൂമില്‍ ലഭ്യമാണ്.
അന്താരാഷ്ട്ര മൊബൈല്‍-ഡിജിറ്റല്‍ കമ്പനികളുടെ അംഗീകൃത വിതരണക്കാരായ ഓക്സിജന്റെ പുതിയ ഷോറൂമാണ് ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. കമ്പനികളുടെ ബ്രാന്‍ഡ് എക്സ്പേര്‍ട്ടുകളുടെ സേവനവും ലഭ്യമാണ്.
ഓണത്തോടനുബന്ധിച്ച് ഒരു കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളുമായി 30 ദിവസം നീണ്ടു നില്ക്കുന്ന ഡിജിറ്റല്‍ ഓണവും ഓക്സിജന്‍ ഷോറൂമുകളില്‍ നടക്കും. കമ്പനി ഓഫറുകള്‍ക്ക് പുറമെ ഓക്സിജന്‍ ക്യാഷ് ഡിസ്കൗണ്ടും ഉറപ്പായ സമ്മാനങ്ങളും നല്‍കും.
പഴയ സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുവാനുള്ള സൗകര്യവും കൂടാതെ ലളിത മാസതവണ വ്യവസ്ഥയിലുള്ള ലോണ്‍ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605 300300, 9020 200200
പ്രതികരിക്കാൻ ഇവിടെ എഴുതുക: