ബാലുശ്ശേരി: പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ക്ഷേത്ര കമ്മറ്റി നിര്‍മ്മിച്ച കവാടം തന്ത്രി ഏളപ്പില്ലത്ത് കേശവന്‍ നമ്പൂതിരിപ്പാട് സമര്‍പ്പിച്ചു. ചടങ്ങില്‍ കേളോത്ത് രവീന്ദ്രന്‍, വി.പി. ഉണ്ണികൃഷ്ണന്‍, കെ.സി.സുരേഷ്, സി.എന്‍. മാരാര്‍, ഗോപിനാഥന്‍ പി.സി, പ്രകാശ് കെ. പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു രാമായണപാരായണ മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്ക് തന്ത്രി സമ്മാനദാനം നിര്‍വഹിച്ചു.
















