കോഴിക്കോട്: റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ജില്ലയില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ടിന്റു ലൂക്കാ, ജിസ്‌ന മാത്യു കോച്ച് പി.ടി. ഉഷ എന്നവര്‍ക്കാണ് ജില്ലാ അത്‌ലറ്റിക്‌സ് അസോസ്സിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. ജില്ലാ അത്‌ലറ്റിക്‌സ് അസോസ്സിയേഷന്‍ സെക്രട്ടറി വി.കെ. തങ്കച്ചന്‍, ജോ.സെക്രട്ടറി എ.കെ.എം. മുഹമ്മദ് അഷറഫ്, ശ്രീനിവാസന്‍, രാജീവ്, ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജില്ലയില്‍ നിനുള്ള ഈ മറ്റൊരു കായികതാരമായ ജില്‍സണ്‍ ജോണ്‍സണ്‍ കൂടി എത്തിച്ചേര്‍ന്ന ശേഷം ജില്ല അത്‌ലറ്റിക്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ കായിക സംഘാടകരുടേയും കായിക പ്രേമികളുടേയും സഹകരണത്തോടെ വന്‍ സ്വീകരണം ഒരുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
















