മാനന്തവാടി : മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ ബാലവേദിയുടെ നേതൃത്വത്തില്‍ പുഴപഠനയാത്ര നടത്തി. കബനി നദിയുടെ തീരത്തിലൂടെ പാല്‍വെളിച്ചം മുതല്‍ ബാവലി വരെ നടത്തിയ പഠന യാത്രയില്‍ അരുണ്‍ പി.എ. കബനിയുടെ പാരിസ്ഥിക പ്രാധാന്യവും, മൂന്നു സംസ്ഥാനങ്ങളിലെയും മനുഷ്യ ജീവിതങ്ങളില്‍ കബനിയുടെ സ്വാധീനം, മനുഷ്യ സംസ്കാരങ്ങളില്‍ പുഴയുടെ സ്വാധീനം എന്നിവയെ കുറിച് കുട്ടികളുമായി പങ്കുവെച്ചു.പഠന യാത്രയ്ക്ക് രക്ഷാധികാരി .അനുമോള്‍ എ.സി,ഗ്രീന്‍ ലവേഴ്സ് അഡ്വൈസര്‍ ജിതിന് എം.സി , വിഷ്ണു എന്‍.എം ,മാസ്റ്റര്‍ നവീന്‍ തോമസ് , ജുവല്‍ ജോസഫ്,ശ്രീമതി.നീരജ.കെ.എസ്, പ്രവീണ്‍ പി, ലുഖ്മാന്, എന്നിവര്‍ നേതൃത്വം നല്കി ജാനു
പ്രതികരിക്കാൻ ഇവിടെ എഴുതുക: