കല്‍പ്പറ്റ : സപ്ലൈക്കോയുടെ ഓണചന്തകള്‍ ഇത്തവണ ജില്ലാ ,താലൂക്ക്, നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വിപുലമായി ഒരുക്കും. സെപ്തംബര്‍ ഒന്നു മുതല്‍ കല്പറ്റ സര്‍വീസ് കോ- ഓപ്പറേറ്റീവ് ബാങ്കിനു സമീപമുള്ള സൂര്യ കോംപ്ലക്സില്‍ നടത്തുന്ന ജില്ലാ ഫെയറില്‍ അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവയ്ക്ക് പുറമെ കയര്‍ഫെഡ്, കുടുംബശ്രീ ഉത്പന്നങ്ങളുടെ സ്റ്റാളുകളും പ്രവര്‍ത്തിക്കും.വൈത്തിരി താലൂക്ക് ഓണം മേള സൂപ്പര്‍ മാര്‍ക്കറ്റിനോടനുബന്ധിച്ച് അഞ്ചിന് തുടങ്ങും. പച്ചക്കറിക്ക് പ്രത്യേക സ്റ്റാളുണ്ടാവും.കല്‍പ്പറ്റ നിയോജകമണ്ഡലം ഓണചന്ത സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഒന്‍പതു മുതല്‍ പ്രവര്‍ത്തിക്കും.സപ്ലൈ കോയുടെ എല്ലാ ഔട്ട്ലെറ്റുകളും ഒന്‍പതു മുതല്‍ ഓണചന്തകളായി പ്രവര്‍ത്തിക്കുമെന്ന് ഡിപ്പോ അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു. സെപ്തംബര്‍ 13 വരെ ഓണചന്തകള്‍ പ്രവര്‍ത്തിക്കും. ജില്ലയിലെ ഉപഭോക്താക്കളില്‍ നിന്നും നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് ഒരു പവന് സ്വര്‍ണം ഓണസമ്മാനമായും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: