ഇതൊരു ഒക്ടോപസ് ( നീരാളി) അല്ല. ആളൊരു റോബോട്ടാണ്. ഒക്ടോബോട്ടെന്ന് പേര്. ലോഹക്കൂടുകളുടെ വലിയൊരു രൂപമാണ് റോബോട്ടെന്ന ്കേള്ക്കുമ്പോള് മനസ്സിലെത്തുക .എന്നാലിത് വളരെ മൃദുലം, കൈവെളളയിലൊതുങ്ങുന്നത്. കീശയിലൊതുങ്ങുന്നതെന്നുംപറയാം. കാരണം വലിയ കാശുമുടക്കില്ല.വലിയ യന്ത്രങ്ങള്‍ വേണ്ട,ബാറ്ററിയോ വയറോ വേണ്ട.ലോഹത്തിന്റെ ആവശ്യവുമില്ല.
അതിനകത്ത് ഇത്തിരിയോളം പ്ലാറ്റ്ിനം വേണം. അതിന് ചെലവുണ്ട്. ഒക്ടോബോട്ട് ആള് പതുപതുത്തതാണെങ്കിലും ചെയ്യുന്ന ജോലി ചില്ലറയല്ല. ഏത് വിടവിലൂടെയും കയറിപ്പോകും.അതുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് കേമന്‍.കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടില്ല.ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയാണ് ഒക്ടോബോട്ടിന്റെ ഈറ്റില്ലം.ഇപ്പോള്‍ത്തന്നെ മുന്നൂറെണ്ണം പുറത്തിറങ്ങിക്കഴിഞ്ഞു. കാരണം വിലക്കുറവു തന്നെ. നീരാളിയുടെയും റോബോട്ടിന്റെയും ‘ഹൈബ്രിഡ്’ എന്നാണ് ഒക്ടോബോട്ടിന്റെ വിശേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: