പാലക്കാട്: പ്രസ്ക്ലബ്-നെഹ്റു ഹ്രസ്വചിത്രമേളയില്‍ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത കളേഴ്സ് ഓഫ് ഡ്രീംസ് ഒന്നാം സ്ഥാനം (20,000 രൂപയും ഫലകവും) നേടി. ടി.എല്‍. സുധീപിന്റെ ‘നീരാളി’ക്കാണ് രണ്ടാം സ്ഥാനം (10,000 രൂപയും ഫലകവും). കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് കിരണ്‍. സുധീപ് പട്ടാമ്പി സ്വദേശിയും.
പ്രോത്സാഹനസമ്മാനമായ (1000 രൂപ) നേടിയ ചിത്രങ്ങളും സംവിധായകരും: ഫീറ്റ് ഇന്‍ ദ് സാന്‍ഡ് (എ.വി. സുഭാഷ്), ടായ് (ആദിത്യകൃഷ്ണ), കുല്‍ഫി (കെ.കെ വിവേക്), എയിറ്റ് (വിഷ്ണു വിജയ്), കൈറ്റ് (ആനന്ദ്കുമാര്‍). ജൂറി മെംബര്‍ സെക്രട്ടറി കെ.കെ. മുസ്തഫയാണു വിജയികളെ പ്രഖ്യാപിച്ചത്.
പുരസ്കാരവിതരണം പിന്നീടു നടക്കും. ജി.പി. രാമചന്ദ്രന് ജൂറി ചെയര്‍മാനും സതീഷ് രാമകൃഷ്ണന്, എം.ബി. മിനി എന്നിവര്‍ അംഗങ്ങളുമായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് അരുണ്‍ ശ്രീധര്‍, സെക്രട്ടറി സി.ആര്. ദിനേശ്, ആര്. ശശിശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലക്കാട് പ്രസ്ക്ലബ് ഫിലിം സൊസൈറ്റിയും ലൈബ്രറി കൗണ്‍സിലും നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി സഹകരിച്ചാണു മേള നടത്തിയത്. അജീഷ് മുണ്ടൂരിന്റെ ‘ഇന്നല്ലെങ്കില്‍ നാളെ’ എന്ന ഹ്രസ്വചിത്രത്തിന്റെ സിഡി ജയകൃഷ്ണന് നരിക്കുട്ടി പ്രകാശനം ചെയ്തു. അരുണ്‍ ശ്രീധര്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: