തൃശൂര്‍: ബോംബെ കോട്ടണ്‍ ഫെസ്റ്റിന് ശക്തന് കണ്വെന്ഷന് മൈതാനത്ത് തുടക്കമായി.
ജയ്പൂരില്‍ നിന്നുള്ള 50 കരകൗശല വിദഗ്ധരുടെ നേതൃത്വത്തില്‍ നടക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദര്‍ശനത്തില്‍ ജയ്പൂരി ബെഡ് ഷീറ്റുകള്‍, തുണിത്തരങ്ങള്‍, കുര്‍ത്തകള്‍, രാജസ്ഥാന് സാരി, കാശ്മീരി സില്‍ക്ക് സാരി, ഹൈദ്രാബാദ് സാരി/ തുണിത്തരങ്ങള്‍, ഉത്തര്‍പ്രദേശ് ബെഡ് ഷീറ്റ് തുടങ്ങിയവക്കു പുറമെ ജെയ്പൂരി സ്റ്റോണ്‍ ആഭരണങ്ങള്‍, 1 ഗ്രാം തങ്കാഭരണങ്ങള്‍, ഫാന്‍സി ജ്വല്ലറി, ജെറിമാറ്റ്, ചിന്നപ്പട്ടണത്തു നിന്നുള്ള മരംകൊണ്ടുള്ള കളിവസ്തുക്കള്‍, ഹൈദ്രാബാദ് പേള്‍സ്, ഒറീസയില്‍ നിന്നുള്ള ഇലകളിലുള്ള പെയ്ന്റിംഗ് എന്നിവയും ഒരുക്കിയിരിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികളുടെ സമന്വയമാണ് മേളയുടെ പ്രത്യേകതയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: