കോട്ടയം: കേരള ഗണിതശാസ്ത്ര പരിഷത്ത് കേരള സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളില്‍ കണക്കും കലയും സമ്മേളിക്കുന്ന പൂക്കളമത്സരം നടത്തുന്നു. സ്കൂളുകളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഗണിതശാസ്ത്ര അദ്ധ്യാപകരുടെ മേല്‍നോട്ടത്തിലാണ് മത്സരം. വിവിധ ജ്യോമെട്രിക്കല്‍ പാറ്റേണുകള്‍ ദൃശ്യവത്ക്കരിക്കുന്ന വര്ണ്ണപുഷ്പങ്ങള്കൊണ്ടുവേണം പൂക്കളം നിര്‍മ്മിക്കാന്‍. കടലാസുപൂക്കളും, പ്ലാസ്റ്റിക് പൂക്കളും മത്സരത്തിന് ഉപയോഗിക്കരുത്. ഒരുടീമില്‍ പരമാവധി അഞ്ചുകുട്ടികള്വരെ പങ്കെടുക്കാം.
മത്സരസമയം രണ്ടുമണിക്കൂറാണ്. യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്ന പൂക്കളങ്ങളുടെ കളര്‍ഫോട്ടോകള്‍ സംസ്ഥാനതല മത്സരത്തിനയക്കാം. ഫോട്ടോയുടെ മറുവശത്ത് ടീമിലെ അംഗങ്ങളുടെ പേരുകളും ക്ലാസും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരിക്കണം. ഫോട്ടോകള്‍ സ്കൂള്‍ അധികാരികളുടെ സാക്ഷ്യപത്രം സഹിതം ടി.ആര്.രാജന് ജനറല്‍ സെക്രട്ടറി, കേരള ഗണിതശാസ്ത്ര പരിഷത്ത്, മണര്‍കാട്.പി.ഒ, കോട്ടയം-19, ഫോണ്‍: 9447806929 എന്ന വിലാസത്തില്‍ സെപ്തംബര്‍ 30നകം അയക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: