ഭോപ്പാല്‍: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഉള്ളി മധ്യപ്രദേശ് സര്‍ക്കാര്‍ സൗജന്യമായി നല്‍കാനൊരുങ്ങുന്നു. ഏകദേശം നൂറു കോടിയോളം വില വരുന്ന ഉള്ളിയാണ് സൗജന്യമായി നല്‍കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടമാണ് ഉണ്ടാകുവാന്‍ പോകുന്നത്. ഇപ്പോള്‍ 3.28 ലക്ഷം ക്വിന്റല്‍ ഉള്ളി നശിച്ച് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
30 കോടി രൂപയാണ് ഇതിലൂടെ വന്നിരിക്കുന്ന നഷ്ടം. 10.4 ലക്ഷം ക്വിന്റല്‍ സംഭരിക്കുവാന്‍ സ്ഥലമില്ലാതെ കെട്ടിക്കിടക്കുന്നുണ്ട്. മെയ് മാസം മുതലാണ് ഉള്ളിക്ക് ഇത്തരത്തില്‍ കനത്ത നഷ്ടം സംഭവിച്ചു തുടങ്ങിയത്. ഉള്ളി കര്‍ഷകര്‍ കനത്ത ആശങ്കയിലാണ്. ജൂണ്‍ മാസം മുതല്‍ കിലോഗ്രാമിന് 6 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും ഉള്ളി സംഭരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് പ്രഖ്യാപിച്ചിരുന്നു.
ഇങ്ങനെ സംഭരിച്ച ഉള്ളിയാണ് ഇപ്പോള്‍ നശിച്ചിരിക്കുന്നത്. മതിയായ സംഭരണസംവിധാനങ്ങള്‍ ഇല്ലാത്തതും ഉള്ളി കേടാകുവാന്‍ കാരണമായിട്ടുണ്ട് . ന്യായവില ഷോപ്പുകള്‍ വഴി ഉള്ളി സൗജന്യമായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: