കല്‍പ്പറ്റ : ഓണപരീക്ഷ അടുത്തിട്ടും പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയാക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി. ഈ മാസം 29 ന് ഓണപരീക്ഷ ആരംഭിക്കാനിരിക്കേ പുസ്തകങ്ങളുടെ അച്ചടിപോലും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അച്ചടി പൂര്‍ത്തിയാക്കിയ പുസ്തകങ്ങള്‍ യഥാസമയം വിതരണം ചെയ്യാന്‍ പോലും ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. അച്ചടി പൂര്‍ത്തിയായ പതിനായിരക്കണക്കിന്പുസ്തകങ്ങളാണ് കെ.ബി.പി.എസിലും ബുക്ക് ഡിപ്പോകളിലുമായി കെട്ടികിടക്കുന്നത്. എട്ടാം ക്ലാസ്സില്‍ കുറവുള്ള അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഇതുവരെ ഉത്തരവുപോലും ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ പാഠപുസ്തക വിതരണം വൈകിയപ്പോള്‍ സമരകോലാഹലങ്ങള്‍ നടത്തിയ ഇടതുയുവജന സംഘടനകള്‍ നയം വ്യക്തമാക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം. സി അധ്യക്ഷത വഹിച്ചു. ജിതിന് ഭാനു, പ്രശാന്ത് മലവയല്‍, ധനില്‍കുമാര്‍, അരുണ്‍ കെ.കെ , ഉദിഷ എ.പി , സുനിത, ടി.കെ ബിനീഷ്, അജീഷ് എം.ആര്, പ്രമോദ് ഓടത്തോട്, അശ്വിന് വിജയന്, വിപിന്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: