പത്തനംതിട്ട: ജില്ലയിലെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ പോരു മുറുകുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരിയും ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിച്ചാണ് ജില്ലാ കമ്മിറ്റിയോഗത്തില്‍ കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ജില്ലാ കമ്മിറ്റിയില്‍ കയ്യാങ്കളി വരെയെത്തിയ സംഭവത്തെത്തുടര്‍ന്ന് സെപ്തംബര്‍ 4 ന് ചേരാനിരുന്ന പാര്‍ട്ടി ജില്ലാ കണ്വന്ഷന് മാറ്റിവെയ്ക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്കി. പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജോയി എബ്രഹാം എംപിയുടെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മീഷനേയും പാര്‍ട്ടിചെയര്‍മാന്‍ കെ.എം.മാണി നിയോഗിച്ചു. അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, തോമസ് ചാഴിക്കാടന് എന്നിവരാണ് അന്വേഷണ കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.
കഴിഞ്ഞ 21 ന് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റിയോഗത്തിലാണ് ഒരു വിഭാഗം ജോസഫ് എം പുതുശ്ശേരിക്കെതിരേ പരസ്യപ്രതിഷേധവുമായി എത്തുകയും പുതുശ്ശേരിയുടെ കോലം കത്തിക്കുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ യോഗഹാളില്‍ കയറി മുദ്രാവാക്യം മുഴക്കുകയും കസേരകളും മറ്റും നിലത്തടിച്ച് തകര്‍ക്കുകയും ചെയ്തു.യോഗംഅലങ്കോലപ്പെടുത്തിയതിനു പുറമേ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്അടക്കമുള്ളവര്ക്കുനേരെ കൈയേറ്റ ശ്രമവും ഒരുവിഭാഗം നടത്തി. കസേരയേറും ഉന്തുംതള്ളും ഉള്‍പ്പെടെയുള്ള സംഘര്‍ഷം കനത്തപ്പോഴും ജില്ലാ നേതൃത്വം പക്ഷംപിടിച്ചതായി ഒരു വിഭാഗം സെക്രട്ടേറിയറ്റംഗങ്ങളും സംസ്ഥാനഭാരവാഹികളും പറയുന്നു. സംഘര്‍ഷത്തിനിടെ സംസ്ഥാന ജനറല്‍സെക്രട്ടറിമാരും സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റിയംഗങ്ങളും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് യൂത്ത്ഫ്രണ്ട്നേതാക്കളുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന പ്രമേയം അംഗീകരിച്ചതെന്നുംആക്ഷേപം ഉയര്‍ന്നിരുന്നു.ജില്ലാ കമ്മിറ്റിയിലുണ്ടായിരിക്കുന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്മെംബര്ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ അടക്കം തടസപ്പെട്ടിരിക്കുകയാണ്.തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടു നിരവധി പരാതികള്‍ ഇതിനോടകം സംസ്ഥാനനേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജില്ലാ കണ്വന്ഷന് മാറ്റിവെക്കാനും സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും തീരുമാനമായത്.
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ യൂത്ത്ഫ്രണ്ട് ജനറല്‍ സെക്രട്ടറി വി.ആര്. രാജേഷ്, ജില്ലാ പ്രസിഡന്റ് ജേക്കബ്മാമ്മന്, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് ബിനു കുരുവിളഎന്നിവരെയാണ് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ നിയമസഭതെരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജകമണ്ഡലത്തില്‍ പാര്ട്ടിസ്ഥാനാര്ഥിയായിരുന്ന ജോസഫ് എം.പുതുശേരിക്കെതിരെ പ്രവര്ത്തിച്ചുവെന്നപരാതിയില് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സസ്പെന്ഡുചെയ്തതെന്നാണ് പാര്‍ട്ടിനേതൃത്വം വെളിപ്പെടുത്തിയത്.സസ്പെന്ഷന് നടപടിയേ തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളിലുംയൂത്ത്ഫ്രണ്ട് പ്രവര്‍ത്തകരുടെ പേരില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയുംജനറല് സെക്രട്ടറി ജോസഫ് എം.പുതുശേരിയുടെ കോലംകത്തിക്കുകയുമുണ്ടായി. പാര്‍ട്ടി ചെയര്മാന് കെ.എം. മാണി സ്വീകരിച്ചഅച്ചടക്കനടപടിക്കെതിരെ നടന്ന പരസ്യ പ്രതികരണങ്ങളും പ്രകടനങ്ങളുംപ്രമേയവും നേതൃത്വം അതീവ ഗൗരവത്തോടെയാണ് സംസ്ഥാന നേതൃത്വം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: