ഏലപ്പാറ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ സയന്‍സ് ബാച്ച് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറ് കണക്കിന് തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന ഏലപ്പാറ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സയന്‍സ് ബാച്ച് ഇല്ലാത്തത് കുട്ടികളെ കഷ്ടത്തിലാക്കുന്നു. 13 വര്‍ഷമായി ഏലപ്പാറയില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ തുടങ്ങിയിട്ട്. അന്നുമുതല്‍ ഇവിടെ സയന്‍ബാച്ച് അനുവദിക്കണമെന്ന് പിടിഎയും നാട്ടുകാരും ആവശ്യപ്പെടുന്നതാണ്. കിലോമീറ്ററുകള്‍ അകലെയുള്ള സ്‌കൂളുകളിലാണ് സയന്‍സ് ബാച്ചില്‍ ചേര്‍ന്നവര്‍ പഠിക്കുന്നത്. മിക്ക സ്‌കൂളുകളിലും സയന്‍സ് ബാച്ച് അനുവദിച്ചിട്ടുണ്ടെങ്കിലും ഏലപ്പാറ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇപ്പോഴും അവഗണനയില്‍ ആണ്. എത്രയും വേഗം ഇവിടെ സയന്‍ബാച്ച് ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് പിടിഎയും നാട്ടുകാരും ആവശ്യപ്പെടുന്നു.
















