തൊടുപുഴ: യാത്രയ്‌ക്ക് തടസമായി നിലനില്‍ക്കുന്ന വഴിയോര കച്ചവടം ഒഴിവാക്കാന്‍ ഇന്നലെ നടന്ന തൊടുപുഴ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഉന്തുവണ്ടികളില്‍ കച്ചവടം നടത്തുന്നവര്‍ നടപ്പാത കയ്യേറിയിരിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
നഗരത്തില്‍ പലഭാഗത്തും യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ നടപടിയായി. പൊതുശ്മശാനത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. വിവിധ റോഡുകളുടെ നവീകരണവും വേഗത്തിലാക്കും.
















